Ticker

6/recent/ticker-posts

ഡ്രൈ​വിങ് ടെ​സ്റ്റി​ൽ ഇ​ള​വ്; സി.ഐ.ടി.യു സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.



തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‍കരത്തിൽ ഇളവുകൾ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് ഇറക്കിയ സാഹചര്യത്തിൽ സി.ഐ.ടി.യു സമരം അവസാനിപ്പിച്ചു. ഒരു ദിവസം 30 ടെസ്റ്റുകളെന്ന നിർദേശം പിൻവലിച്ച് 40 ടെസ്റ്റുകൾ നടത്താമെന്നാണ് പുതിയ ഉത്തരവ്.

ടെസ്റ്റിന് ഉപയോഗിക്കുന്ന 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ആറുമാസത്തിനുള്ളിൽ മാറ്റണം. വാഹനങ്ങളിൽ കാമറ സ്ഥാപിക്കാനും ഇടതും വലതും ബ്രേക്കും ക്ലച്ചുമുള്ള വാഹനം മാറ്റാൻ മൂന്ന് മാസത്തെ സാവകാശം കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.

ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാം ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ഉ​ത്ത​ര​വി​റ​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് സി​ഐ​ടി​യു അ​റി​യി​ച്ചു. 
തീ​രു​മാ​നം പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് ഐ​എ​ൻ​ടി​യു​സി​യും സ​മ​രം തു​ട​രു​മെ​ന്ന് സ്വ​ത​ന്ത്ര സം​ഘ​ട​ന​ക​ളും അ​റി​യി​ച്ചു. 

പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ളും സം​ഘ​ട​ന​ക​ളും ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ഇ​റ​ക്കി​യ സ​ർ​ക്കു​ല​ർ സ്റ്റേ ​ചെ​യ്യാ​നാ​കി​ല്ലെ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് ഹൈ​കോടതി ഇ​ന്ന​ലെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Post a Comment

0 Comments