തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്താനും ഭാവി പരിപാടികൾ തീരുമാനിക്കാനുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തിര യോഗം ചേർന്നു.
നിലവിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് മറിയപുറത്തെ ഷിജിമോൻ ജോസഫ് വെണ്ണായിപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള ജലസ്രോതസിൽ നിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്. ഈ സ്രോതസിൽ വെള്ളത്തിൻ്റെ അളവ് കുറഞ്ഞ് വരുന്നത് വലിയ ആശങ്ക പരത്തിയതോടെയാണ് ഭരണസമിതി അടിയന്തിര യോഗം വിളിച്ച് ചേർത്തത്.
നിലവിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനായി പുതിയ ജലസ്രോതസുകൾ കണ്ടെത്തുന്നതിനെ കുറിച്ച് ഭരണസമിതി ചർച്ച ചെയ്തു. കാളിയാംപുഴ പുഴയിലെ ജലസ്രോതസ് , അത്തിപ്പാറ കുടിവെള്ള പദ്ധതി കിണർ, മുളംങ്കടവ് ജലനിധി കുളം, ഇരുമ്പകത്തെ ജലനിധി കുളം എന്നിവ അധിക ജലസ്രോതസുകളായി കണ്ടെത്താനും ഭരണസമിതി തീരുമാനിച്ചു.
ഗ്രാമ പഞ്ചായത്തിലെ ഇരുവഞ്ഞി പുഴ , പൊയിലിംഗാപുഴ,തോടുകൾ ,മറ്റു പൊതു ജലസ്രോതസുകൾ എന്നിവിടങ്ങളിൽ നിന്നും സ്വാകാര്യ ആവശ്യത്തിനായി മോട്ടോർ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്യുന്നത് ഇന്നുമുതൽ കർശനമായി നിരോധിക്കാനും തീരുമാനിച്ചു. നിലവിൽ ഗ്രാമ പഞ്ചായത്തിലെ ജല സ്രോതസുകളിൽ സ്ഥാപിച്ച മോട്ടോറുകൾ ഉടൻ എടുത്ത് മാറ്റാത്തവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ മേൻനോട്ടം വഹിക്കാൻ സ്റ്റിയറിംഗ് കമ്മിറ്റിയേയും ബന്ധപ്പെട്ട മെമ്പർമാരേയും ഭരണസമിതി ചുമതല പെടുത്തി. ഗ്രാമത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ജലം കരുതി ഉപയോക്കിണമെന്ന് ഭരസമിതി യോഗം ജനങ്ങളോട് ആവശ്യപ്പെട്ടു.
യോഗത്തിൽ വൈസ് പ്രസിഡൻ്റ് കെ. എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, റംല ചോലക്കൽ,രാമചന്ദ്രൻ കരിമ്പിൽ, മുഹമ്മദലി കെ.എം, മഞ്ജുഷിബിൻ, ലിസി സണ്ണി, ഷൈനി ബെന്നി, രാധ മണി, ബിന ആറാംപുറത്ത്, അപ്പു കോട്ടയിൽ തുടങ്ങിയവർ സംസാരിച്ചു.
0 Comments