Ticker

6/recent/ticker-posts

സാഹോദര്യവും മതസൗഹാർദ്ദവും ക്രൈസ്തവ ജീവിത മുഖമുദ്ര - മാർ ജോസഫ് പാംബ്ലാനി.



തിരുവമ്പാടി :
ക്രൈസ്തവ ഒരുമിപ്പ് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും സാഹോദര്യവും മതസൗഹാർദ്ദതയുംക്രൈസ്തവ ജീവിത മുഖമുദ്രയാണെന്നും തലശ്ശേരി അതിരൂപത മെത്രാപ്പോലിത്ത മാർ ജോസഫ് പാബ്ലാനിൽ പ്രസ്താവിച്ചു. 

സമുദായ ശാക്തീകരണത്തിനായി കേരള സഭയുടെ ചരിത്രം വിശ്വാസ സമൂഹത്തിൽ എത്തിക്കേണ്ടതുണ്ട്..പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന് വന്ന താമരശ്ശേരി രൂപത മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം

 എപ്പാർക്കിയൽ അസംബ്ലി  നിർദ്ദേശിച്ച വിഷയളെ റൂബി ജൂബിലി കമ്മറ്റി പ്രവർത്തി പഥത്തിൽ എത്തിക്കുമെന്ന് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പ്രസ്താവിച്ചു.

 ഒരു ഹൃദയവും ഒരാത്മാവും എന്ന ആദിമ ക്രൈസ്തവ സമൂഹത്തിൻ്റെ ചൈതന്യം താമശ്ശേരി രൂപതയെ നയിക്കട്ടെ എന്നും പിതാവ് പറഞ്ഞു.ഉണർന്ന്  പ്രശോഭിക്കാനും മാറ്റങ്ങളിലേക്ക് നടന്ന് കയറാനും ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും പാത സ്വീകരിക്കണമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസന മെത്രാപ്പോലിത്ത ഗീവർഗ്ഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലിത്ത പ്രസ്താവിച്ചു.

എയ്ഡർ എജ്യുക്കെയർ ഫ്യൂച്ചറിസ്റ്റിക് എജ്യൂക്കേഷണൽ പ്രൊജക്ടിൻ്റെ ഉദ്ഘാടനം മാർ ജോസഫ് പാംബ്ലാനി പിതാവും രൂപത റൂബി ജൂബിലി വിദ്യാഭ്യാസ സ്കോളർഷിപ്പിൻ്റെ വിതരണ ഉദ്ഘാടനം മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവും നിർവ്വഹിച്ചു.


രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ അബ്രഹാം വയലിൽ, രൂപത ചാൻസലർ റവ.ഫാ. സെബാസ്റ്റ്യൻ കാവളക്കാട്ട് , CMI കോഴിക്കോട് പ്രൊവിൻഷ്യൽ റവ.ഫാ.ബിജു ജോൺ വെള്ളക്കട, എപ്പാർക്കിയൽ അസംബ്ലി ജനറൽ കൺവീനർ റവ.ഫാ. തോമസ് ചിലമ്പിക്കുന്നേൽ, തിരുഹൃദയ സന്ന്യാസിനി സഭ പ്രൊവിൻഷ്യൽ റവ. സിസ്റ്റർ എൽസീന ജോൺ, ട്രീസ ഞെരളക്കാട്ട് എന്നിവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു. എപ്പാർക്കിയിൽ അസംബ്ലി കരട് രേഖ, ഡ്രാഫ്റ്റിംഗ് കമ്മറ്റി കൺവീനർ റവ.ഫാ. മാത്യു കുളത്തിങ്കൽ അവതരിപ്പിച്ചു.

Post a Comment

0 Comments