തിരുവമ്പാടി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണം 'ശുചിത്വോത്സവം 2024 ' തിരുവമ്പാടി ബസ്സ്റ്റാൻ്റ് പരിസരത്ത് വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
കെ എ അബ്ദുറഹിമാൻ,സ്ഥിരംസമിതി അധ്യക്ഷരായ ലിസി അബ്രഹാം ,റംല ചോലക്കൽ,വാർഡ് മെമ്പർമാരായ രാമചന്ദ്രൻ കരിമ്പിൽ,ഷൗക്കത്തലി കൊല്ലളത്തിൽ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ എന്നിവർ സംസാരിച്ചു.
അയന (എച്ച്.ഐ)മുഹമ്മദ് മുസ്തഫ ഖാൻ (ജെ.എച്ച്. ഐ), റിയാസ് കോസ്മോസ് ,വ്യാപരി വ്യവസായികൾ, ഹരിത കർമ്മസേനാ അംഗങ്ങൾ, സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ, ഓട്ടോ തൊഴിലാളികൾ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.
മഴക്കാലം വന്നെത്തുന്നതിനു മുമ്പേ ഗ്രാമത്തിലെ എല്ലാ പ്രദേശങ്ങളും സമ്പൂർണ്ണ ശുചിത്വമുള്ളതാക്കുവാനുനും പകർച്ചവ്യാധികളിൽ നിന്ന് പ്രതിരോധം തീർക്കുവാനുള്ള പ്രവർത്തനങ്ങൾ ശുചിത്വോത്സവം പരിപാടിയുടെ ഭാഗമായി നടന്നു കൊണ്ടിരിക്കുകയാണ്.
0 Comments