കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോടഞ്ചേരി,നെല്ലിപ്പോൽ വില്ലേജുകളിലായി 41.85 സ്ക്വയർ കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി ഉൾപ്പെടുത്തി സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പ് തയ്യാറാക്കിയിരിക്കുന്ന കെ എം എൽ ഷേപ്പ് ഫയലുകൾ പ്രാദേശിക തലത്തിൽ പരിശോധിക്കുന്നതിനും പൊതുജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി ഈ വരുന്ന വെള്ളിയാഴ്ച 17/ 5 /2024 രാവിലെ 11 ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മിനി കോൺഫ്രൻസ് ഹാളിൽ വച്ച് സർവ്വകക്ഷി യോഗം ചേരുന്നതും കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നിർദിഷ്ട പരിസ്ഥിതി ലോല മേഖലകൾ google എർത്ത് ഫോർമാറ്റിൽ പ്രസന്റേഷനിലൂടെ പൊതുജനങ്ങൾക്കായി അവതരിപ്പിക്കുന്നതാണന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു .
നിർദിഷ്ട മീറ്റിങ്ങിലേക്ക് എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും കർഷക സംഘടന പ്രതിനിധികളെയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും ക്ഷണിച്ചു കൊള്ളുന്നു.
0 Comments