തിരുവമ്പാടി :
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൻ മുത്തപ്പൻ പുഴ സെറ്റിൽമെൻ്റിൽ വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പും പഠനോപകരണ വിതരണവും നടത്തി.
മുത്തപ്പൻ സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങ് ട്രൈബൽ ഡവലപ്പ്മെൻ്റ് ഓഫീസർ എ ബി ശ്രീജാ കുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ മഞ്ജുഷ, സെൻ്റ് സബാസ്റ്റ്യൻ സ്കൂൾ ഹെഡ്മാസ്റ്റർ ലൈജു തോമസ് കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി സുധാകരൻ എന്നിവർ സംസാരിച്ചു.
കെ ഷീബ സ്വാഗതവും ഡോ പി വി മിനി നന്ദിയും പറഞ്ഞു. പി.കെ മുരളീധരൻ അദ്ധ്യക്ഷനായി.
ഡോ ഷാഹുൽ ഹമീദ് ഡോ വി.പി പ്രഭിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
0 Comments