Ticker

6/recent/ticker-posts

താജുദ്ദീൻ മദ്‌റസ പ്രതിഭാ സംഗമവും വിദ്യാർത്ഥികൾക്ക്‌ യാത്രയയപ്പും നടത്തി..



ഓമശ്ശേരി: അമ്പലക്കണ്ടി താജുദ്ദീൻ ഹയർ സെക്കണ്ടറി മദ്‌റസ ആന്റ്‌ മസ്‌ജിദ്‌ ഇബ്രാഹീം കമ്മിറ്റി വിദ്യാർത്ഥി പ്രതിഭാ സംഗമം സംഘടിപ്പിച്ചു. 
കഴിഞ്ഞ അധ്യയന വർഷം മദ്‌റസയിൽ പന്ത്രണ്ടാം ക്ലാസ്‌ പൂർത്തീകരിച്ച 23 വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്ക്‌ യാത്രയയപ്പും നൽകി.'സമസ്ത' പൊതു പരീക്ഷയിൽ മദ്‌റസയിൽ നിന്നും 5,7,10,12 ക്ലാസുകളിൽ ടോപ്‌ പ്ലസ്‌,ഡിസ്റ്റിംഗ്ഷൻ എന്നിവ നേടിയ 39 പ്രതിഭകളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.

പന്ത്രണ്ടാം ക്ലാസ്‌ പൂർത്തിയാക്കിയവർക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.മലയമ്മ റൈഞ്ചിനു കീഴിൽ പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചതും ഇപ്പോൾ പഠിക്കുന്നതും അമ്പലക്കണ്ടി മദ്‌റസയിലാണ്‌.


മദ്‌റസ ഓഡിറ്റോറിയത്തിൽ നെച്ചൂളി മുഹമ്മദ്‌ ഹാജി നഗറിൽ നടന്ന ചടങ്ങിൽ മാനേജിംഗ്‌ കമ്മിറ്റി പ്രസിഡണ്ട്‌ അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.മദ്‌റസ സ്വദർ മുഅല്ലിം അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ പിലാശ്ശേരി പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി.

'സമസ്ത'തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട്‌ കെ.ഹുസൈൻ ബാഖവി,പുതിയോത്ത്‌ മഹല്ല് ജന.സെക്രട്ടറി കെ.മുഹമ്മദ്‌ ബാഖവി,എ.കെ.അബൂബക്കർ ഹാജി,കെ.കെ.ഇബ്രാഹീം കുട്ടി മുസ്‌ലിയാർ,കെ.ടി.എ.ഖാദർ,മങ്ങാട്‌ മുഹമ്മദ്‌ മുസ്‌ലിയാർ,പള്ളി ഇമാം അലവിക്കുട്ടി ഫൈസി,വി.പി.യൂസുഫ്‌,പി.ടി.ഹുസൈൻ ഹാജി എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മജീദ്‌ പാച്ചൂസ്‌,മുഹമ്മദ്‌ യാസീൻ(യാസീൻ മന്തിവില്ല),കെ.ടി.സലാം,എം.എ.ബഷീർ,എ.കെ.അബ്ദുൽ നാസർ,നെച്ചൂളി റഫീഖ്‌,കെ.ഇസ്‌ഹാഖ്‌ ദാരിമി,നെച്ചൂളി ശംസുദ്ദീൻ,എസ്‌.കെ.ജമാൽ,അഷ്‌റഫ്‌ കീപ്പോര്‌,ഖാദർ വാപ്പിനകത്ത്‌,യു.കെ.അൻവർ,ശംസീർ നാഗാളികാവ്‌ എന്നിവർ ഉപഹാരങ്ങൾ കൈമാറി.മാനേജിംഗ്‌ കമ്മിറ്റി ജന.സെക്രട്ടറി വി.സി.അബൂബക്കർ ഹാജി സ്വാഗതവും ടി.പി.ജുബൈർ ഹുദവി നന്ദിയും പറഞ്ഞു.

ഫോട്ടോ:അമ്പലക്കണ്ടി താജുദ്ദീൻ മദ്‌റസയിൽ നടന്ന പ്രതിഭാ സംഗമവും യാത്രയയപ്പും ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യുനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

Post a Comment

0 Comments