Ticker

6/recent/ticker-posts

അമ്പലക്കണ്ടി-നടമ്മൽ പൊയിൽ റോഡിൽ കലുങ്ക്‌ തകർന്നു.



ഓമശ്ശേരി:കനത്ത മഴയിൽ അമ്പലക്കണ്ടി-നടമ്മൽ പൊയിൽ റോഡിലെ തുടക്ക ഭാഗത്ത്‌ വയലിനോട്‌ ചെർന്നുള്ള കലുങ്ക്‌ തകർന്ന് ഗതാഗതം തടസ്സപ്പെട്ടു.ജല ജീവൻ മിഷനു വേണ്ടി കുഴിയെടുത്തപ്പോൾ ക്ഷതമേറ്റ ഭാഗമാണ്‌ ഭാഗികമായി തകർന്നത്‌. 


പ്രശ്നത്തിന്‌ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ വാർഡ്‌ മെമ്പറും പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ്‌ എഞ്ചിനീയർ ബി.എൽ.ദീപ്തി ലാലിന്‌ പരാതി നൽകി.പ്രശ്‌നം പരിഹരിക്കാൻ നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.

റോഡ്‌ പ്രവൃത്തി നടക്കുന്ന പുത്തൂർ-അമ്പലക്കണ്ടി റോഡിലെ കുമ്പളോട്ട്‌ നടയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സമാന്തരമായുണ്ടാക്കിയ റോഡിൽ വെള്ളം കയറിയത്‌ കാരണം ബുധനാഴ്ച രാത്രി മുതൽ ഇന്നലെ ഉച്ച വരെ അധികൃതർ ഗതാഗതം പൂർണ്ണമായും നിരോധിച്ചിരുന്നു.

ഫോട്ടോ:അമ്പലക്കണ്ടി-നടമ്മൽ പൊയിൽ റോഡിലെ കലുങ്ക്‌ മഴയിൽ തകർന്നപ്പോൾ.

Post a Comment

0 Comments