താമരശ്ശേരി:
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.എസ്.എസ് , യു.എസ്.എസ് , എസ്.എസ്.എൽ.സി ,പ്ലസ് ടു എന്നീ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.
ടി .സിദ്ധിഖ് എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ മെറിറ്റ് അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി .കെ അരവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി .
ഗ്രേഡിങ് സിസ്റ്റത്തിലെ അപാകതകൾ പരിഹരിച്ച് കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്ന കാര്യത്തിൽ സർക്കാറിന് വേണ്ട നിർദ്ദേശങ്ങൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് പി.സിജു അധ്യക്ഷത വഹിച്ചു. പി എം ശ്രീജിത്ത്, ഹബീബ് തമ്പി, ഒ.കെ.ഷെറീഫ്, സുധീർകുമാർ. യു. ,പി കെ. മനോജ് കുമാർ, കൃഷ്ണമണി.എം, ബെന്നി ജോർജ് എന്നിവർ സംസാരിച്ചു. ഫസലുറഹ്മാൻ, പി കെ. രഞ്ജിത്ത്,ജ്യോതി ഗംഗാധരൻ, ജെസ്സി മോൾ, അനുശ്രീ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
0 Comments