Ticker

6/recent/ticker-posts

പഞ്ചായത്തംഗം പങ്കജവല്ലിയുടെ നിര്യാണം:ഭരണ സമിതി അനുസ്മരണ യോഗം സംഘടിപ്പിച്ചു.



ഓമശ്ശേരി:ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ പതിനേഴാം വാർഡംഗം പങ്കജവല്ലിയുടെ ആകസ്മിക വിയോഗത്തിൽ അനുശോചിച്ച്‌ പഞ്ചായത്ത്‌ ഭരണസമിതി അനുസ്മരണ യോഗം സംഘടിപ്പിച്ചു.


ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,പഞ്ചായത്ത്‌ ജീവനക്കാർ,നിർവ്വഹണ ഉദ്യോഗസ്ഥർ,ആശാ പ്രവർത്തകർ,അങ്കണവാടി വർക്കേഴ്സ്‌,കുടുംബശ്രീ ഭാരവാഹികൾ പങ്കെടുത്തു.കക്ഷി രാഷ്ട്രീയങ്ങൾക്കപ്പുറം പങ്കജവല്ലി ഉയർത്തിപ്പിടിച്ച സൗഹൃദ മനസ്സ്‌ മാതൃകാപരമായിരുന്നുവെന്നും സ്നേഹമസൃണമായ പെരുമാറ്റത്തിലൂടെ ജനങ്ങളുടെ ഹൃദയത്തിലിടം പിടിച്ച പഞ്ചായത്തംഗത്തിന്റെ വേർപാട്‌ അപരിഹാര്യമായ നഷ്ടമാണെന്നും അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,സ്റ്റാന്റിംഗ്‌ കമിറ്റി ചെയർമാന്മാരായ കെ.കരുണാകരൻ മാസ്റ്റർ,സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്മാൻ,വിവിധ സംഘടനാ പ്രതിനിധികളായ കെ.കെ.അബ്ദുല്ലക്കുട്ടി,എം.കെ.ശമീർ ഓമശ്ശേരി,ഒ.പി.അബ്ദുൽ റഹ്മാൻ,ടി.ശ്രീനിവാസൻ,വേലായുധൻ മുറ്റോളി,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,കെ.ആനന്ദ കൃഷ്ണൻ,എം.ഷീജ ബാബു,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,എം.ഷീല,മെഡിക്കൽ ഓഫീസർമാരായ ഡോ:പി.രമ്യ,ഡോ:കെ.വി.ജയശ്രീ,ഡോ:വി.പി.ഗീത,ഐ.സി.ഡി.എസ്‌.സൂപ്പർ വൈസർ വി.എം.രമാദേവി,അസിസ്റ്റന്റ്‌ എഞ്ചിനീയർ ടി.അശ്വിനി,അസിസ്റ്റന്റ്‌ സെക്രട്ടറി,പി.എം.മധു സൂദനൻ,വി.ഷാഹിന ടീച്ചർ പുത്തൂർ,ബിന്ദു ടീച്ചർ,ഹെഡ്‌ ക്ലാർക്ക്‌ പി.ഷീന എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരിയിൽ പങ്കജവല്ലി അനുസ്മരണ യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു.

Post a Comment

0 Comments