ഓമശ്ശേരി:പുത്തൂർ ഗവ:യു.പി.സ്കൂൾ പി.ടി.എ.കമ്മിറ്റിയും എസ്.എം.സി.കമ്മറ്റിയും സംയുക്തമായി സ്കൂളിൽ നിന്നും കഴിഞ്ഞ അധ്യയന വർഷം ഏഴാം ക്ലാസ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് എകദിന ലൈഫ് സ്‌കിൽസ് പരിശീലനം സംഘടിപ്പിച്ചു.
ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉത്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് മൻസൂർ പറങ്ങോട്ടിൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം പി.അബ്ദുൽ നാസർ,പ്രധാന അദ്ധ്യാപിക വി.ഷാഹിന,ഷെറീന ടീച്ചർ,ശാദുലി മാസ്റ്റർ എന്നിവർ സംസാരിച്ചു.'സിജി' സീനിയർ ആർ.പി.മാരായ പി.എ.ഹുസൈൻ മാസ്റ്റർ,കുഞ്ഞോയി പുത്തൂർ,പി.വി.സ്വാദിഖ് ഓമശ്ശേരി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ഫോട്ടോ:പുത്തൂർ ഗവ.സ്കൂളിൽ എകദിന ലൈഫ് സ്‌കിൽ ട്രൈനിംഗ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.
0 Comments