Ticker

6/recent/ticker-posts

ഉഷ്ണതരംഗം - അവധിക്കാല അധ്യാപക പരിശീലനം നീട്ടി വെക്കണം- കെ.പി.എസ്.ടി.എ



താമരശ്ശേരി:
കോഴിക്കോട് ജില്ലയിൽ ഉഷ്ണതരംഗവും അസഹനീയമായ ചൂടും തുടരുന്ന സാഹചര്യത്തിൽ അവധിക്കാല  അധ്യാപക ശാക്തീകരണ പരിശീലനം നീട്ടി വെക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.  

ഏറ്റവും ഉയർന്ന താപനിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ രേഖപ്പെടുത്തിയത്. .നിലവിൽ 37.5 ഡ്രിഗി സെൽഷ്യസാണ് ജില്ലയിലെ ശരാശരി താപനില. രണ്ടാഴ്ചത്തേക്ക് ഈ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ അധികൃതർ പറയുന്നത്. ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ അടുത്ത ആഴ്ച   ആരംഭിക്കുന്ന  അധ്യാപക പരിശീലനം  നീട്ടി വെക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണമെന്ന്  പ്രസിഡന്റ് പി.സിജു, സെക്രട്ടറി ഒ.കെ.ഷെറീഫ് , ട്രഷറർ ബെന്നി ജോർജ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Post a Comment

0 Comments