തിരുവമ്പാടി :
അഗസ്ത്യൻമുഴി - തിരുവമ്പാടി - കോടഞ്ചേരി - കൈതപ്പൊയിൽ റോഡിനു വേണ്ടി പതിറ്റാണ്ടുകൾ പരിശ്രമിച്ച് പ്രാവർത്തികമാക്കിയ തോമസ് തോണിപ്പാറയുടെ പേര് പ്രസ്തുത റോഡിന് നൽകണമെന്ന് തിരുവമ്പാടിയിൽ ചേർന്ന 10ാം മത് അനുസ്മരണ സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ വർക്കിംഗ് ചെയർമാൻ, കേരള കർഷക യൂണിയൻ (എം) സംസ്ഥാന ജന:സെക്രട്ടറി, ഗ്രാമ പഞ്ചായത്ത് അംഗം, കൊടുവള്ളി ബ്ളോക്ക് പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ സേവനം ചെയ്ത തോമസ് തോണിപ്പാറയുടെ ഓർമ്മകൾക്ക് മുമ്പിൽ സമ്മേളനം ആദരാഞ്ജലികൾ നേർന്നു. ജില്ലാ പ്രസിഡൻ്റ് ടി എം ജോസഫ് ഉദ്ഘാടനം ചെയ്തു.
മണ്‌ഡലം പ്രസിഡൻ്റ് ജോയി മ്ളാക്കുഴി അദ്ധ്യക്ഷത വഹിച്ചു. ജോസ് പൈമ്പിള്ളി, വിൽസൺ താഴത്ത് പറമ്പിൽ, ശ്രീധരൻ പുതിയോട്ടിൽ, സുബിൻ തൈയിൽ, ജോസ് കുട്ടി തോണിപ്പാറ, സണ്ണി പുതു പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
0 Comments