Ticker

6/recent/ticker-posts

ഊർജ്ജ കിരൺ സമ്മർ കാമ്പയിൻ: ഓമശ്ശേരിയിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.



ഓമശ്ശേരി: ഊർജ്ജ കിരൺ സമ്മർ കാമ്പയിൻ-'24ന്റെ ഭാഗമായി മലാപ്പറമ്പ് മാനുഷ സ്കൂൾ ഓഫ് സോഷ്യൽ റിസർച്ച് ആൻഡ് എച്ച്.ആർ.ഡിയും കെ.എസ്.ഇ.ബി.ഇലക്ട്രിക്കൽ സെക്ഷൻ ഓമശ്ശേരിയും സംയുക്തമായി ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസിന്റെ സഹകരണത്തോടെ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ ഊർജസംരക്ഷണ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള നൂറിലധികം പേർ പങ്കെടുത്ത സെമിനാറിൽ തിരുവനന്തപുരം എനർജി മാനേജ്മെന്റ് സെന്ററിലെ റിസോഴ്‌സ് പേഴ്സൺ സിസ്റ്റർ വിമല ജോസ് ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ചു.പഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,എം.ഷീല,കെ.എസ്.ഇ.ബി.ഓമശ്ശേരി അസിസ്റ്റന്റ് എഞ്ചിനീയർ കെ.ബിനേഷ്,സബ്‌ എ.ഇ.വിനീത്‌,കുടുംബശ്രീ സി.ഡി.എസ്‌.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി,ഡെപ്യൂട്ടി ചെയർപേഴ്സൺ ഷീല അനിൽ കുമാർ,മാനുഷ സ്റ്റാഫ്‌ അംഗങ്ങളായ ക്രിസ്റ്റീന കുര്യാക്കോസ്,വി.പി.അഞ്ജന എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഊർജ്ജ കിരൺ സമ്മർ കാമ്പയിന്റെ ഭാഗമായി ഓമശ്ശേരിയിൽ സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.

Post a Comment

0 Comments