Ticker

6/recent/ticker-posts

ഫാദർ ജോസഫ് ഞാറക്കാട്ട് അന്തരിച്ചു.




 തിരുവമ്പാടി: സൊസൈറ്റി ഓഫ് സെന്റ് പോൾ മിഷണറീസ് സഭാംഗമായ ഫാദർ ജോസഫ് ഞാറക്കാട്ട് (89) അന്തരിച്ചു. 

സഭയുടെ എറണാകുളത്തുള്ള ഫ്രീസ്റ്റ് ഫോമിൽ വിശ്രമജീവിതം നയിച്ചു വരവേ ഇന്ന് വെളുപ്പിന് ആറരയ്ക്കാണ് മരണം സംഭവിച്ചത്.

സംസ്കാരം തിങ്കളാഴ്ച (27, മെയ്‌ ) ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളത്ത് നടക്കും.

1935 ൽ  കോട്ടയം ജില്ലയിലെ നെല്ലാപാറയിൽ വെച്ച് ഞാറക്കാട്ട് മത്തായി ഏലിക്കുട്ടി ദമ്പതികളുടെ 9 മക്കളിൽ അഞ്ചാമനായി  ജനനം.

നെല്ലാപ്പാറ,കുടയത്തൂർ, കോടഞ്ചേരി,കൂടത്തായി, തിരുവമ്പാടി,കോഴിക്കോട് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1959ൽ സെന്റ് പോൾ സൊസൈറ്റിയിൽ വൈദിക പഠനത്തിനായി ചേർന്നു.

അലഹബാദിൽ തത്വശാസ്ത്രം പഠിച്ച ശേഷം ദൈവശാസ്ത്ര പഠനത്തിനായി റോമിലേക്ക് പോയി.തുടർന്ന് 1970 മെയ് 17 തീയതി പോൾ ആറാമൻ മാർപാപ്പയിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു.

ബാംഗ്ലൂർ,കൊച്ചി,ബോംബെ,പൂന, അലഹബാദ്, ഡൽഹി,അയർലൻഡ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച ശേഷം എറണാകുളത്തുള്ള സഭയുടെ ഫ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

പരേത നായ തോമസ്, പരേതയായ അന്നക്കുട്ടി, മാത്യു,പരേതനായ പേപ്പച്ചൻ, സിസ്റ്റർ മേരി,മൈക്കിൾ, സെബാസ്റ്റ്യൻ,ത്രേസ്യ എന്നിവരാണ് സഹോദരങ്ങൾ.


Post a Comment

0 Comments