തിരുവമ്പാടി: പുല്ലുരാംപാറ,
ഈ വർഷത്തെ SSLC പരീക്ഷയിൽ സ്കൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തിളക്കമാർന്ന വിജയമാണ് സ്കൂളിന് നേടാനായത്.
183 കുട്ടികൾ ഈ വർഷം പരീക്ഷ എഴുതിയതിൽ 57കുട്ടികൾ ഫുൾ A plus നേടി.തുടർച്ചയായ 13 -മത് തവണയും പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും വിജയിപ്പിച്ചു കൊണ്ട് പുല്ലൂരാംപാറ ഹൈ സ്കൂൾ മലയോര മേഖലയുടെ അഭിമാനമായിരിക്കുകയാണ്.
കൂടുതൽ കുട്ടികൾ പരീക്ഷ എഴുതി, 100ശതമാനം വിജയത്തോടൊപ്പം കൂടുതൽ ഫുൾ A plus നേടി താമരശ്ശേരി കോർപ്പറേറ്റിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ വിദ്യാർത്ഥികളെയും സ്റ്റാഫിനെയും മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ,
തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കളത്തൂർ,വാർഡ് മെമ്പർ മേഴ്‌സി പുളിക്കാട്ട്, പി ടി എ പ്രസിഡന്റ് വിൽസൺ താഴത്തുപറമ്പിൽ, പ്രൻസിപ്പൽ ആന്റണി കെ ജെ, പ്രധാനാധ്യാപകർ ജോളി ഉണ്ണിയേപ്പിള്ളിൽ, സിബി കുര്യാക്കോസ്, സിജോ മാളോല, തുടങ്ങിയവർ അഭിനന്ദിച്ചു.
0 Comments