തിരുവമ്പാടി :
കുടുംബശ്രീ ഇരുപത്തിയാറാം വാർഷികത്തിന്റെ ഭാഗമായി " എന്നിടം " പരിപാടിയുടെയും 'ആരോഗ്യജാഗ്രത സംഗമം വീട്ടുമുറ്റത്തു_ 2024'ക്യാമ്പയിന്റെയും പഞ്ചായത്ത് തല ഉത്ഘാടനം പാമ്പിഴഞ്ഞ പാറയിൽ
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ നിർവഹിച്ചു.
ജി ആർ സി" സ്ത്രീയും നിയമവും" വിഷയം ആസ്പദമാക്കി DLSA യുമായി സഹകരിച്ചുകൊണ്ട് അഡ്വ : ഷറഫുദ്ദീൻ ക്ലാസ് എടുത്തു. FNHW ADS RP ഫാത്തിമ സുഹറ സ്വാഗതവും, വാർഡ് മെമ്പർ അപ്പു കോട്ടയിൽ അധ്യക്ഷതയും വഹിച്ചു.
യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ സുനീർ എന്നിവർ സംസാരിച്ചു.
സിഡിഎസ് മെമ്പർമാരായ സ്മിതാ ബാബു, സിന്ധു അജീഷ്, ഷീജ സണ്ണി,എ ഡി എസ് ചെയർപേഴ്സൺ ആയിഷ മുഹമ്മദലി, കമ്മ്യൂണിറ്റി കൗൺസിലർ രജീന, സ്നേഹിത സർവീസ് പ്രൊവൈഡർ ജസീന എന്നിവരും സന്നിഹിതരായിരുന്നു. 26 വർഷം കൊണ്ട് കുടുംബശ്രീ സ്ത്രീ സമൂഹത്തിന് നൽകിയ പ്രചോദനവും മുന്നോട്ടുള്ള പ്രയാണത്തിൽ പ്രസ്ഥാനത്തിനുണ്ടാകേണ്ടുന്ന കാഴ്ചപ്പാടിനെ സംബന്ധിച്ചും വിശദമായ ചർച്ചകൾ നടന്നു.
പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി എഡിഎസ് വൈസ് ചെയർപേഴ്സൺ മുംതാസ് നന്ദി പറഞ്ഞതോടെ യോഗം അവസാനിച്ചു.
0 Comments