Ticker

6/recent/ticker-posts

ഡ്രൈവിങ് ടെസ്റ്റ് അനിശ്ചിതത്വത്തിൽ ; അനുവദിച്ച തീയതി റദ്ദാക്കി; പുതിയ തീയതി കിട്ടുന്നില്ല.



കാക്കനാട് : അനുവദിച്ച തീയതി റദ്ദാക്കിയതിനെ തുടർന്നു ഡ്രൈവിങ് ടെസ്റ്റ് അനിശ്ചിതത്വത്തിലായ അപേക്ഷകർ ആർടി ഓഫിസിലെത്തി പ്രതിഷേധിച്ചു.

കേരളത്തിനു പുറത്തു ജോലിക്കും പഠിക്കാനും പോകേണ്ടവർ ഉൾപ്പെടെ ഒട്ടേറെ പേരാണ് അടിയന്തരമായി പുതിയ തീയതി വേണമെന്ന് ആവശ്യപ്പെട്ട് ആർടി ഓഫിസിലെത്തിയത്. ആർടിഒ കെ.മനോജ് സ്ഥലത്തില്ലാതിരുന്നതിനാൽ ജോയിന്റ് ആർടിഒ കെ.ആർ.സുരേഷിന്റെ ചേംബറിലേക്ക് കൂട്ടത്തോടെ കയറിയ അപേക്ഷകർ തങ്ങളുടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു.

ദിവസങ്ങൾ ശ്രമിച്ച ശേഷമാണ് തീയതി കിട്ടിയതെന്നും അതു റദ്ദാക്കിയതു ന്യായമല്ലെന്നും അപേക്ഷകർ വാദിച്ചു.


ഡ്രൈവിങ് ടെസ്റ്റിന് അനുവദിച്ച തീയതി റദ്ദാക്കിയതിനെ തുടർന്ന് അപേക്ഷകർ ജോയിന്റ് ആർടിഒ കെ.ആർ.സുരേഷിന്റെ ചേംബറിലെത്തി പ്രതിഷേധിക്കുന്നു.
നേരത്തെ ലഭിച്ച തീയതി പുനഃസ്ഥാപിച്ചു ഡ്രൈവിങ് ടെസ്റ്റ് നടത്തണമെന്നായിരുന്നു അപേക്ഷകരുടെ ആവശ്യം. അതേസമയം ആർടിഒ തലത്തിൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന മറുപടിയാണ് ജോയിന്റ് ആർടിഒ നൽകിയത്. സംസ്ഥാന തലത്തിൽ നടപ്പാക്കിയ പരിഷ്കാരമാണ്. അപേക്ഷകരുടെ പരാതി മുകളിലേക്ക് അറിയിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്. അപേക്ഷകർക്ക് തീയതി കിട്ടാതായതോടെ ഡ്രൈവിങ് സ്കൂളുകാരും പ്രതിസന്ധിയിലാണ്. പല അപേക്ഷകരും സ്കൂളിലെത്തിയും പരാതി പറയുന്നുണ്ട്.


Post a Comment

0 Comments