തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി നേഴ്സിങ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത ജനകീയ കൺവെൻഷനും നടത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ പരിപാടി ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡൻറ് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു, ജീവിതശൈലീ രോഗ നിയന്ത്രണവും മാനസിക ആരോഗ്യവും എന്ന വിഷയത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ ക്ലാസ്സെടുത്തു. പകർച്ചവ്യാധികൾക്കെതിരെ - ആരോഗ്യജാഗ്രതകർമ്മ പദ്ധതി ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ , വാർഡ് മെമ്പർമാരായ മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ,സിഡിഎസ് ചെയർപേഴ്സൺ പ്രീതി രാജീവ്, മറിയാമ്മ ബാബു, രതി ടീച്ചർ (ഐസിഡിഎസ്), അലൻദാസ് (പുല്ലൂരാംപാറ യുപി സ്കൂൾ) കെഎംസിടി നേഴ്‌സിംഗ് കോളേജ് ലക്ചർ ടിൻറു ദേവസ്യ , ട്യൂട്ടർ സിയ സക്കറിയ,ദിയ (എൻഎസ്എസ് വളണ്ടിയർ ) ഷില്ലി എൻ വി ( പിഎച്ച്എൻ)എന്നിവർ സംസാരിച്ചു.
രാഷ്ട്രീയപാർട്ടി പ്രതിനിധികൾ , കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വച്ച് ജീവതാളം പദ്ധതിയുടെ ഭാഗമായി നടത്തിയ ഹെൽത്തി ഫുഡ് പ്ലേറ്റ് പരിപാടിയിൽ വാർഡ് തലത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് സമ്മാനവിതരണവും നടത്തി. കെഎംസിടി വിദ്യാർത്ഥികൾ അവതരിപ്പിച്ച ലോകാരോഗ്യ ദിനാചരണ കലാപരിപാടികളും അരങ്ങേറി.
0 Comments