മുക്കം: ഇന്ത്യയുടെ പൈതൃകവും മതേതര പാരമ്പര്യവും നിലനിർത്താനും സംഘപരിവാർ ഭരണകൂടത്തെ താഴെയിറക്കാനും മതേതര കക്ഷികൾ ഒന്നിക്കണമെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി ബാബു പറഞ്ഞു.
വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെറുവാടി പൊറ്റമ്മലിൽ നടന്ന കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൂത്ത് ചെയർമാൻ മൂസ ഹാജി പുതിയോട്ടിൽ അധ്യക്ഷനായി. യൂത്ത് ലീഗ് മണ്ഡലം ട്രഷറർ നിസാം കാരശേരി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.വി അബ്ദുറഹിമാൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, കെ. മുഹമ്മദ് ബഷീർ, സി.വി റസാഖ്, കെ.വി നിയാസ്, സി.പി മുഹമ്മദ്, അയ്യൂബ് ചേലപ്പുറത്ത്, ശക്കിൽ പുതിയോട്ടിൻ സംസാരിച്ചു.
ഫോട്ടോ: ചെറുവാടി പൊറ്റമ്മലിൽ നടന്ന യു.ഡി.എഫ് കുടുംബ യോഗത്തിൽ ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി ബാബു സംസാരിക്കുന്നു
0 Comments