മുക്കം:
വയനാട് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ആനിരാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം
എൽഡിഎഫ് നീലേശ്വരം മേഖലാ കമ്മറ്റി അഗസ്ത്യൻ മുഴിയിൽ റാലിയും പൊതുയോഗവും നട ത്തി. പള്ളോട്ടി ഹിൽ സ്ക്കൂളിന് സമീപത്ത് നിന്നാരംഭിച്ച റാലിയിൽ നിരവധി പേർ അണി ചേർന്നു.
പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി വിശ്വനാഥ ൻ ഉദ്ഘാടനം ചെയ്തു.ഗോൾഡൻ ബഷീർ അധ്യക്ഷനായി. ടി എം പൗലോസ്, ഇളമന ഹരിദാ സ്, കെ ടി ബിനു, പി ടി ബാബു, ടാർസൻ ജോസ്, സി എ പ്രദീപ് കുമാർ, ഇ കെ വിബീഷ് എന്നിവർ സംസാരിച്ചു.
പി പ്രശോഭ് കുമാർ സ്വാഗതം പറഞ്ഞു.
പുല്ലൂരാംപാറ മേഖല കമ്മറ്റി പുല്ലൂരാംപാറയിൽ റാലി യും പൊതുയോഗവും,നടത്തി.സിപിഐ ജില്ലാ എക്സിക്യുട്ടിവ് അംഗം രജീന്ദ്രൻ കപ്പള്ളി ഉദ്ഘാ ടനം ചെയ്തു.പി സി ഡേവിഡ് അധ്യക്ഷനായി. പി എസ് വിശ്വംഭര ൻ, വിത്സൻ താഴത്തുപറമ്പിൽ, സിജോ വടക്കാന്തോട്ടം, ബെന്നി മണിമല തറപ്പിൽ എന്നിവർ സംസാ രിച്ചു. സി എൻ പുരുഷോത്തമൻ സ്വഗതം പറഞ്ഞു.
എൽഡിഎഫ് കോടഞ്ചേരി മേഖലാ കമ്മിറ്റി റാലിയും പൊതു യോഗവും നടത്തി. റാലിയിൽ നിരവധി പേർ അണിനിരന്നു. പൊതുയോഗം ലിൻ്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജിമ്മി തോമസ് അധ്യക്ഷനായി. അഡ്വ. കെ പി ബിനൂബ് , കെ എം പോൾസൺ , ജോർജ്കുട്ടി വിളക്കു ന്നേൽ എന്നിവർ സംസാരിച്ചു. ഷിജി ആൻറണി സ്വാഗതം പറഞ്ഞു.
.
0 Comments