Ticker

6/recent/ticker-posts

താമരശ്ശേരി ചുരത്തിൽ വാഹനത്തിരക്ക്‌ കാരണം രാവിലെ മുതൽ ഗതാഗത തടസ്സം നേരിടുന്നു.




താമരശ്ശേരി :
 ചുരത്തിൽ വാഹന ബാഹുല്യം മൂലവും,ചില സ്ഥലങ്ങളിൽ വാഹനങ്ങൾ തകരാറിലാവുന്നതും കാരണവും ഗതാഗത തടസ്സങ്ങൾ നേരിടുന്നുണ്ട്.

അവധി ദിവസങ്ങൾ ആയതിനാൽ വയനാട്‌ ഭാഗത്തേക്കുള്ള സഞ്ചാരികൾ കൂടിയതോടെയാണ് രാവിലെ മുതൽ തന്നെ ഗതാഗത തടസ്സം തുടങ്ങിയത്‌.

ചുരം വഴി യാത്ര ചെയ്യുന്നവർ വാഹനങ്ങളിൽ ഇന്ധനം ഉണ്ടെന്ന് ഉറപ്പ്‌ വരുത്തുക.
ഭക്ഷണം, വെള്ളം ആവശ്യത്തിനുള്ളവ കയ്യിൽ കരുതുക. പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ചുരത്തിൽ തള്ളാതിരിക്കുക. ട്രാഫിക്‌ നിയമങ്ങൾ പാലിച്ച്‌ മാത്രം വാഹനം ഓടിക്കുക.


Post a Comment

0 Comments