ഓമശ്ശേരി:അമ്പലക്കണ്ടി ടൗൺ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച റമദാൻ സംഗമം താജുദ്ദീൻ മദ്‌റസയിൽ (നെച്ചൂളി മുഹമ്മദ് ഹാജി നഗർ) ജില്ലാ മുസ്‌ലിം ലീഗ് ജന:സെക്രട്ടറി ടി.ടി.ഇസ്മായിൽ ഉൽഘാടനം ചെയ്തു.റമദാനിൽ ആർജ്ജിച്ചെടുത്ത ആത്മീയമായ കരുത്ത് കൈവിടാതെ സൂക്ഷിക്കണമെന്നും അപരന്റെ വേദന നമ്മുടെ കൂടി വേദനയാവുമ്പോഴാണ് വിശ്വാസത്തിന് പൂർണ്ണത ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടൗൺ മുസ്‌ലിം ലീഗ് പ്രസിഡണ്ട് വി.സി.അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു.വാർഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് അബു മൗലവി അമ്പലക്കണ്ടി പ്രാർത്ഥന നടത്തി.ഓമശ്ശേരി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ടി.ടി.ഇസ്മായിലിന് ടൗൺ ലീഗ് കമ്മിറ്റിയുടെ ഉപഹാരം കൈമാറി.'സമസ്ത'പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയ അമ്പലക്കണ്ടി,ഉൽപ്പം കണ്ടി മദ്‌റസകളിലെ വിദ്യാർത്ഥികൾക്ക് മഹല്ല് ഭാരവാഹികളായ മഠത്തിൽ മുഹമ്മദ് ഹാജി,കെ.മുഹമ്മദ് ബാഖവി,പി.വി.മൂസ മുസ്‌ലിയാർ,കെ.ഹുസൈൻ ബാഖവി എന്നിവർ ടൗൺ ലീഗ് കമ്മിറ്റിയുടെ ഉപഹാരം നൽകി.
പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന.സെക്രട്ടറി പി.വി.സ്വാദിഖ്,മണ്ഡലം യൂത്ത് ലീഗ് ട്രഷറർ സൈനുദ്ദീൻ കൊളത്തക്കര,റസാഖ് മാസ്റ്റർ തടത്തിമ്മൽ,സി.കെ.റസാഖ് മാസ്റ്റർ കൈവേലിമുക്ക്,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം.കോമളവല്ലി,സഹദ് കൈവേലിമുക്ക്,പാറങ്ങോട്ടിൽ മുഹമ്മദ് ഹാജി പുത്തൂർ,പഞ്ചായത്തംഗം അശോകൻ പുനത്തിൽ,എ.കെ.അബൂബക്കർ ഹാജി,കെ.ടി.മുഹമ്മദ്,അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ പിലാശ്ശേരി,അലവിക്കുട്ടി ഫൈസി,പി.പി.നൗഫൽ,സംഘാടക സമിതി ചെയർമാൻ എം.എ.ബഷീർ,ജന.കൺവീനർ ഫിഗർ ഹാരിസ്,ട്രഷറർ ഇബ്രാഹീം കുറ്റിക്കര എന്നിവർ സംസാരിച്ചു.ജന:സെക്രട്ടറി പി.സുൽഫീക്കർ മാസ്റ്റർ സ്വാഗതവും ട്രഷറർ ശംസുദ്ദീൻ നെച്ചൂളി നന്ദിയും പറഞ്ഞു.ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമന്യേ നാട്ടിലെ 600 കുടുംബങ്ങൾക്കാണ് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തത്.ടൗൺ മുസ്‌ലിം ലീഗ് ഭാരവാഹികളായ കെ.ടി.ഇബ്രാഹീം ഹാജി,വി.സി.ഇബ്രാഹീം,കെ.ടി.എ.ഖാദർ,കെ.മുഹമ്മദ്(മക്ക),സി.വി.ഹുസൈൻ,എം.എസ്.എഫ്.പ്രസിഡണ്ട് ഷാനു തടായിൽ നേതൃത്വം നൽകി.
ഫോട്ടോ:അമ്പലക്കണ്ടി ടൗൺ മുസ്‌ലിം ലീഗ് റമദാൻ സംഗമം ജില്ലാ ജന:സെക്രട്ടറി ടി.ടി.ഇസ്മായിൽ ഉൽഘാടനം ചെയ്യുന്നു.
0 Comments