തിരൂരങ്ങാടി:
ദേശീയപാതയിലെ തലപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അറുപതോളം പേർക്ക് പരിക്ക്. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. വെള്ളിയാഴ്ച രാത്രി 11.15ഓടെയായിരുന്നു അപകടം. ഡ്രൈവർ സഹീർ,കണ്ടക്ടർ ആലപ്പുഴ സ്വദേശി സുരേഷ് (45) എന്നിവരുൾപ്പെടെയള്ളവർക്കാണ് പരിക്ക്.
ഇവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ പത്തനംതിട്ട സ്വദേശിനി ഇന്ദുലേഖയെ (22) കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. ബാക്കി യാത്രക്കാരുടെ നില ഗുരുതരമല്ല.
തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രഥമ ശുശ്രൂഷക്ക് ശേഷം ചിലരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ആലുവ ഡിപ്പോയിലെ ബസിൽ 90 ഓളം യാത്രക്കാരാണുണ്ടായിരുന്നത്. അപകടത്തിൽപെടുന്നതിന് മുമ്പ് ബസ് കാറിൽ ഇടിച്ചിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാർ പറഞ്ഞു.
0 Comments