തിരുവമ്പാടി: ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാനുള്ളതായിരിക്കണം ഈ തിരഞ്ഞെടുപ്പ് , കോൺഗ്രസ് ദുർബലപ്പെട്ടാൽ അത് രാജ്യത്തിൻറെ ബഹുസ്വരതയെ ബാധിക്കും എന്നും രാഹുൽഗാന്ധിയുടെ വിജയം അനിവാര്യമാണെന്നും കുടുംബയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫ് പാർലമെൻറ് കമ്മിറ്റി ചെയർമാൻ സി.പി ചെറിയ മുഹമ്മദ് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ മുഖ്യപ്രഭാഷണം നടത്തി.
പി സിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗോപിനാഥൻ മൂത്തേടം, ബഷീർ മാസ്റ്റർ ചൂരക്കാട്, ഷമീർ ചൂരക്കാട്, ദാമോദരൻ എ.പി, ജോർജ് കുന്നുമ്മൽ, ദിനേശൻ ഒഴലൂർ, പ്രകാശൻ സ്രാമ്പിക്കൽ, ഹുസൈൻ മാമ്പറ്റ, കൃഷ്ണൻകുട്ടി തുമ്പോണ, സജീർ ചൂരക്കാട്ട്, തുടങ്ങിയവർ ചടങ്ങിന് നേതൃത്വം കൊടുത്തു.
0 Comments